കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കി; വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടിയത്തൂർ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണൻ (17) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.

മുക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top