വര്‍ക്കല കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത് പ്ലസ്ടു വിദ്യാര്‍ത്ഥി അശ്വിന്‍
തിരുവനന്തപുരം : വര്‍ക്കല കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏണിക്കല്‍ ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുന്നിയൂര്‍ സ്വദേശി അശ്വിന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ഏണിക്കല്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ അശ്വിനെ കടലില്‍ കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡും, കോസ്റ്റല്‍ പൊലീസും പരിശോധന നടത്തിയിരുന്നു. രാത്രി വൈകിയാണ് പരിശോധന അവസാനിപ്പിച്ചത്. ഇന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പരിശോധനയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വര്‍ക്കല ബിപിഎം മോഡല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കളളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബീച്ചിലേക്കുളള സഞ്ചാരവും വിനോദവും വിലക്കിയിട്ടുണ്ട്. പൊലീസ് തീരത്ത് നിന്നും സഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അശ്വിനും സുഹൃത്തുക്കളും കടലില്‍ കുളിക്കാനിറങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here