പ്ലസ് ടു വിദ്യാർത്ഥിനി കോൺവെന്റിൽ തൂങ്ങി മരിച്ചു
October 16, 2023 4:44 PM

ആലപ്പുഴ: ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനൂർ ഉളുന്തിയിലെ സെന്റ് ആൻസ് കോൺവെന്റിലാണ് സംഭവം. വിവരമറിഞ്ഞ് ആലപ്പുഴ മാന്നാർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപതിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മരണ കാരണം വ്യക്തമല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here