അമൃത് ഭാരത് പദ്ധതി: 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് 24,470 കോടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 24,470 കോടിയിലികം രൂപ ചിലവില്‍ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രാജ്യത്തുടനീളം പദ്ധതിയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ച് അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.
‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് പുതിയ ഇന്ത്യ അതിവേഗം കുതിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 1300 പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിക്കപ്പെടുകയും അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 1300ല്‍ 508 അമൃത് ഭാരത് സ്റ്റേഷനുകളുടെ വികസനത്തിനായി 25,000 കോടി രൂപ ചിലവിടും. ഇന്ത്യന്‍ റെയില്‍വേയുടെയും രാജ്യത്തെ ഓരോ പൗരന്റേയും അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി ഊർജ്ജമേകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here