സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി എത്തി; ഇനി തൃപ്രയാര്‍ ശ്രീരാമക്ഷേത്ര ദര്‍ശനം

തൃശൂര്‍: സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ഗുരുവായൂരപ്പന്റെ ദാരുശില്‍പം നടയില്‍ സമര്‍പ്പിച്ചു. താമരമൊട്ടു കൊണ്ട് തുലാഭാരവും നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് തൊട്ട് മുന്‍പ് വിവാഹിതരായ 10 വധുവരന്മാര്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിക്കുകയും അക്ഷതം നല്‍കുകയും ചെയ്തു.

ദര്‍ശനം കഴിഞ്ഞ് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം പ്രധാനമന്ത്രി തൃപ്രയാറിലേക്ക് പോയി. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ഷിപ്പ്‌യാര്‍ഡിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. വൈകിട്ടോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

Logo
X
Top