നെഹ്‌റുവിന്റെ കത്തുകള്‍ സോണിയയുടെ കയ്യില്‍; തിരികെ വേണം; രാഹുലിന് കത്തയച്ച് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം

സോണിയാ ഗാന്ധിയുടെ കൈവശമുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വകാര്യ കത്തുകള്‍ തേടി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍). ഇവ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് പിഎംഎംഎല്‍ അംഗം റിസ്വാന്‍ ഖാദ്രിയാണ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്.

ഒറിജിനല്‍ കത്തോ അതുമല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. സെപ്റ്റംബറില്‍ സോണിയാ ഗാന്ധിയോട് ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, എഡ്വിന മൗണ്ട് ബാറ്റണ്‍, അരുണ ആസഫ് അലി, , ജയപ്രകാശ് നാരായണ്‍, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, ബാബു ജഗ്ജീവന്‍ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയവരും നെഹ്‌റുവും തമ്മിലുള്ള കത്തിടപാടുകളാണ് ശേഖരത്തില്‍ ഉള്ളത്.

1971ല്‍ ഈ കത്തുകള്‍ നെഹ്‌റു തന്നെയാണ് പിഎംഎംഎല്ലിന് കൈമാറിയത്. 2008ല്‍ യുപിഎ ഭരണകാലത്ത് ഇത് സോണിയാ ഗാന്ധിക്ക് അയച്ചു. ഈ കത്തുകള്‍ ആണ് തിരികെ ചോദിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top