ചരിത്രനിമിഷം; മൂന്നാമൂഴം; മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; അമിത്ഷായും രാജ്നാഥ് സിങ്ങും സത്യപ്രതിജ്ഞ ചെയ്തു; എന്‍ഡിഎ മന്ത്രിസഭയില്‍ 72 പേര്‍

തുടര്‍ച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലികൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ഏതാനും നിമിഷങ്ങള്‍ മുന്‍പ് മാത്രമാണ് മോദി രാഷ്ട്രപതി ഭവനിലെത്തിയത്. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം കഴിഞ്ഞപ്പോള്‍ സദസിൽനിന്ന് വന്‍ കരഘോഷമുയര്‍ന്നു.
പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്ര നേട്ടത്തിനൊപ്പമാണ് മോദിയും എത്തിയത്. രാഷ്ട്രത്തലവന്മാരും വിശിഷ്ടാതിഥികളും എൻഡിഎ നേതാക്കളും അടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി.
മോദിക്ക് തൊട്ടുപിറകെ രാജ്നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമനായാണ് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത്. നിതിൻ ഗഡ്കരിയും ജെ.പി നഡ്ഡയും അതിനുശേഷം സത്യപ്രതിജ്ഞ ചെയ്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ സഹമന്ത്രിമാർ എന്നിവരാണ് ലിസ്റ്റില്‍ ഉള്ളത്. സത്യപ്രതിജ്ഞ ചടങ്ങ് തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here