മറുപടിയുമായി മോദി; ‘ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണേശ പൂജയില്‍ കോണ്‍ഗ്രസിന് രോഷം’
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ ഗണേശ പൂജയിൽ പങ്കെടുത്തതില്‍ കോണ്‍ഗ്രസിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി മോദി. ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗണേശ പൂജയില്‍ പ്രശ്നങ്ങളുണ്ട് എന്നാണ് മോദി പറഞ്ഞത്. ഒഡീഷ ഭുവനേശ്വറിൽ ബിജെപി റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
“ഗണേശോത്സവം രാജ്യത്തിന് കേവലം വിശ്വാസത്തിൻ്റെ ഉത്സവമല്ല. സ്വാതന്ത്ര്യ സമരത്തിൽ അത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം പിന്തുടരുന്ന ബ്രിട്ടീഷുകാർ ഗണേശോത്സവത്തെ വെറുത്തു. ഇന്നും സമൂഹത്തെ ഭിന്നിപ്പിക്കുകയും തകർക്കുകയും ചെയ്യുന്നവര്‍ക്ക് ഗണേശപൂജയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നു. ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസിന്റെ ഇക്കോ സിസ്റ്റം തന്നെ രോഷാകുലരാണ്. ” മോദി പറഞ്ഞു.
സെപ്റ്റംബർ 11നാണ് ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ഗണപതി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതി അഭിഭാഷകരും പൂജയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here