ഇന്ത്യ സഖ്യത്തെ പരിഹസിച്ച് മോദി; പിണറായി രാഹുലിനെ വിമര്‍ശിക്കുന്നത് തന്നെക്കാളും കടുത്ത ഭാഷയില്‍; വയനാട് രാഹുലിന് ജയിക്കുക എളുപ്പമല്ല

മുംബൈ: താൻ പോലും ഉപയോ​ഗിക്കാത്ത കടുത്ത ഭാഷയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ​ഗാന്ധിയെ വിമർശിക്കുന്നതെന്ന് പ്രധാനമന്ത്രി. ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെ ജനം വിശ്വസിക്കുമെന്നും മോദി ചോദിച്ചു. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 ശതമാനം ലോക്സഭാ സീറ്റുകളിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ തമ്മിൽ മത്സരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഇവർ എന്തുചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് വോട്ട് ചെയ്തതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

രാഹുൽ ​ഗാന്ധിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. വയനാട്ടിൽ നിന്നും രാഹുലിന് ഓടിപോകേണ്ട അവസ്ഥയാണ്. അവിടെ ജയിക്കുന്നത് എളുപ്പമല്ലെന്ന് രാഹുലിനറിയാം. ഏപ്രില്‍ 26ന് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സുരക്ഷിതമായ മറ്റൊരു സീറ്റ് രാഹുലിനായി കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

അമേഠിയിൽ കോൺ​ഗ്രസിന് സ്ഥാനാർഥിയില്ലാത്തതിനാൽ രാഹുലിനും കുടുംബത്തിനും കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനാകില്ലെന്നും മോദി പരിഹസിച്ചു. ചില ആളുകള്‍ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പോലും ധൈര്യമില്ല. അതുകൊണ്ടാണ് അവര്‍ രാജ്യസഭയിലേക്ക് പോയതെന്നും സോണിയ ഗാന്ധിയെ ലാക്കാക്കി പ്രധാനമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top