മോദി വീണ്ടും കേരളത്തിലേക്ക്; അടുത്തയാഴ്ച 2 ദിന സന്ദര്‍ശനം; പങ്കെടുക്കുക സുരേഷ് ഗോപിയുടെ മകളുടെ വിവാഹം അടക്കമുള്ള ചടങ്ങുകളില്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. രണ്ട് ദിനം കേരളത്തിലുണ്ടാകും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ മോദി പങ്കെടുക്കും.
ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. കൂടാതെ ക്ഷേത്രദർശനവും നടത്തും. കൊച്ചിയിൽ പാർട്ടി നേതൃയോഗം, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം എന്നിവയാണ് പരിപാടി. ഉച്ചതിരിഞ്ഞ് മടങ്ങും.
ജനുവരി 3 ന് പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി തൃശൂരിൽ എത്തിയ മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററായിരുന്നു റോഡ് ഷോ.
തേക്കിൻകാട് മൈതാനത്ത് നടന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയിൽ പി ടി ഉഷ, മിന്നു മണി, നടി ശോഭന എന്നിവര്‍ പങ്കെടുത്തിരുന്നു. ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അടിമാലിയില്‍ ഭിക്ഷയെടുത്ത് ശ്രദ്ധാകേന്ദ്രമായ മറിയക്കുട്ടിയേയും വേദിയില്‍ എത്തിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here