യുവതിയോട് ബിജെപി പ്രവർത്തകരുടെ മോശം പെരുമാറ്റം; അതിക്രമം മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ

പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത മീററ്റ്-ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസിൽ ബിജെപി പ്രവർത്തകർ മോശമായി പെരുമാറിയെന്ന ആരോപണവുമായി യുവതി. ശാരീരികമായി കൈകാര്യം ചെയ്തതായും പരാതിയുണ്ട്. ഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് ഉപദ്രവം നേരിട്ടത്.
ഇത് ബിജെപിക്കായി നീക്കിവച്ച ക്യാബിനാണെന്നും അതിലൂടെ പോകാൻ കഴിയില്ല എന്നു പറഞ്ഞ് ഒരാൾ തടയുകയായിരുന്നു. ഇതിനെ ചൊല്ലി വാക്കേറ്റമുണ്ടായി. നിങ്ങൾ എന്തിനാണ് ഇതിലൂടെ എപ്പോഴും നടക്കുന്നത് എന്നാക്രോശിച്ചു കൊണ്ട് ബിജെപി പ്രവർത്തകൾ പിടിച്ചു തള്ളുകയായിരുന്നു. ബിജെപി പ്രവർത്തകൾ ട്രെയിനിനെ സ്വകാര്യ സ്വത്തായി കണക്കിലെടുത്ത് തൻ്റെ സഹോദരിയോട് മോശമായി പെരുമാറിയെന്ന് ഒപ്പമുണ്ടായിരുന്ന ആൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വിഷയം സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയാണ്. സംഭവത്തിൻ്റെ ഒരു വീഡിയോ ക്ലിപ്പ് കോൺഗ്രസ് പുറത്തുവിട്ടു. ഇത് ബിജെപിയുടെ യഥാർത്ഥ മുഖം വെളിവാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇത് പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നും ട്രെയിൻ ആരുടെയെങ്കിലും വ്യക്തിപരമായ സ്വത്തോ ബിജെപിയുടെയോ സ്വത്തോ അല്ലെന്നും കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്സില്‍ കുറിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here