കോണ്‍ഗ്രസ് പ്രകടനപത്രികക്ക് എതിരെ വീണ്ടും മോദി; കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ന്യൂനപക്ഷ പ്രീണനം; വടക്കും തെക്കും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയം
ഡൽഹി: കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷ പ്രീണനമാണ് പ്രകടന പത്രികയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. ലീഗ് താൽപര്യങ്ങൾ ഇങ്ങനെയാണ് പത്രികയിൽ ഇടംപിടിച്ചത്. അദ്ദേഹം പറഞ്ഞു. ബിഹാറിലെ നവാഡയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
നേരത്തെയും കോൺഗ്രസിന്റെ പ്രകടന പത്രികയ്ക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. രാഷ്ട്ര നിർമാണത്തിനുള്ള ഒരു നിർദേശവും കോൺഗ്രസിന് സ്വന്തമായില്ലെന്നായിരുന്നുമോദി വിമർശിച്ചത്. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
“ഇന്ത്യാ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണ്. കോൺഗ്രസും സഖ്യകക്ഷിയായ ആർജെഡിയും ഭരണഘടനയെക്കുറിച്ച് വളരെയധികം സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ടാണ് അവർ ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടന ജമ്മു കശ്മീരിൽ നടപ്പാക്കാത്തത്? മോദിയുടെ കീഴിൽ മാത്രമേ അത് സാധ്യമാകൂ,” അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here