അടിയന്തരാവസ്ഥയുടെ കളങ്കം തുടച്ചുമാറ്റാൻ കോൺഗ്രസിന് കഴിയില്ലെന്ന് പ്രധാനമന്ത്രി; ഇന്ത്യ വികസിത രാജ്യത്തിലേക്കുള്ള കുതിപ്പില്‍

ഇന്ത്യ വികസിത രാജ്യത്തിലേക്കുള്ള കുതിപ്പിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിതരാജ്യമാകുമെന്ന് മോദി പറഞ്ഞു. ഇന്ത്യ വളരെ വേഗം വികസിക്കുകയാണ്. രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ട് ലോകസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“രാജ്യത്തിന്റെ ഐക്യത്തിന് സ്വാതന്ത്ര്യത്തിന് ശേഷം മുറിവേറ്റു. ഇന്ത്യയുടെ ഐക്യത്തിന് പ്രധാന തടസമായിരുന്നു അനുഛേദം 370. അതിനാലാണ് അത് റദ്ദാക്കിയത്. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ജിഎസ്ടി, ഒറ്റ ആരോഗ്യ കാര്‍ഡ് എന്നിവ രാജ്യത്തെ ഒന്നിപ്പിച്ചു.”
“അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതോടെ കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ തടവറയ്ക്കുള്ളിലാക്കി. രണ്ട് വർഷത്തെ അടിയന്തരാവസ്ഥയുടെ കളങ്കം ഒരിക്കലും തുടച്ചുമാറ്റാൻ കോൺഗ്രസിന് കഴിയില്ല.കോൺഗ്രസിൻ്റെ ഭരണകാലത്ത് 60 വർഷത്തിനിടെ 75 തവണ ഭരണഘടനയിൽ മാറ്റം വരുത്തി.”

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here