പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; ഗഗന്‍യാന്‍ സഞ്ചാരികളുടെ പേര് വെളിപ്പെടുത്തിയേക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിഎസ്എസ്സിയില്‍ നടക്കുന്ന ചടങ്ങിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപനത്തിലും അദ്ദേഹം പങ്കെടുക്കും.

രാവിലെ 10.30-ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഗഗന്‍യാനിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തും. ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തിയേക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10-ന് ആരംഭിക്കുന്ന കേരള പദയാത്രാ സമാപനച്ചടങ്ങില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്തുനിന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തമിഴ്‌നാട്ടിലേക്ക് പോകും. 28ന് ഉച്ചയ്ക്ക് തിരുനെല്‍വേലിയില്‍നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏര്യയില്‍ തിരിച്ചെത്തും. തുടര്‍ന്ന് മഹാരാഷ്ട്രയിലേക്ക് പോകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top