മോദി ജനുവരി 3 ന് തൃശൂരില്‍; ‘സ്ത്രീശക്തി മോദിക്കൊപ്പം’ സമ്മേളനത്തില്‍ പ്രസംഗിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 3 ന് കേരളത്തിലെത്തും. സുരേഷ് ഗോപി ലോക്സഭയിലേക്ക് മത്സരിക്കുന്ന തൃശൂരിലാണ് മോദി എത്തുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മോദിയുടെ ആദ്യ പരിപാടിയാണിത്.

തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ സംസാരിക്കും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിലാണ് സമ്മേളനം. രണ്ടു ലക്ഷത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിക്കുമെന്ന് ബിജെപി അറിയിച്ചു.

ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നു. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം ആദരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top