ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഗുജറാത്തില്‍; സര്‍വീസ് അഹമ്മദാബാദ്-ഭുജ് പാതയില്‍; തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് പാതയില്‍ സര്‍വീസ് നടത്തും. തിങ്കളാഴ്ച ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ മെട്രോ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ബുധനാഴ്ച മുതലാണ് വന്ദേ മെട്രോയുടെ സാധാരണ സര്‍വീസ് ആരംഭിക്കുന്നത്.

ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. ഒമ്പത് സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് ഉള്ളത്. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്. 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചാരം. ഭുജില്‍നിന്ന് പുലര്‍ച്ചെ 5.05ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. തിരിച്ച് അഹമ്മദാബാദില്‍ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.10ന് ഭുജിലെത്തും. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.

പൂര്‍ണമായും ശീതീകരിച്ച ട്രെയിനില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്. 1,150 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 12 കോച്ചുകളുണ്ട്. വന്ദേ മെട്രോയില്‍ റിസര്‍വേഷനും ആവശ്യമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top