‘മോദിക്ക് ഓർമ നഷ്ടപ്പെടുന്നു’; അമേരിക്കൻ പ്രസിഡൻ്റിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും ഒരേ രോഗമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി താരതമ്യം ചെയ്താണ് കോൺഗ്രസ് നേതാവിൻ്റെ പരിഹാസം. മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. മോദി ഓർമക്കുറവിൻ്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതായി രാഹുൽ പ്രസംഗത്തിൽ പറഞ്ഞു.

Also Read: ഭരണഘടനയുടെ പേരിൽ രാഹുൽ ഗാന്ധി നുണ പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി

“മോദിയുടെ പ്രസംഗം കേട്ടെന്ന് എൻ്റെ സഹോദരി എന്നോടു പറഞ്ഞു. നമ്മൾ എന്തു തന്നെ പറഞ്ഞാലും അദ്ദേഹവും അത് ആവർത്തിക്കും. ഓർമക്കുറവ് കാരണമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ബൈഡൻ ഒരു പരിപാടിയിൽ യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ എന്ന് തെറ്റായി പരിചയപ്പെടുത്തി. അതുപോലെ തന്നെ നമ്മുടെ പ്രധാനമന്ത്രിക്ക് ഓർമ്മ നഷ്ടപ്പെടുന്നു” – രാഹുൽ പ്രസംഗത്തിൽ പറഞ്ഞു.

Also Read: യോഗിയുടെ ‘വർഗീയ മുഖമുദ്ര’ക്കെതിരെ ബിജെപി നേതാക്കളും; മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിനെതിരേ മുന്നണിയിലും തമ്മിലടി

രണ്ടാം തവണയും അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന ബൈഡന് തിരിച്ചടിയായതും തുടർച്ചയായി അദ്ദേഹത്തിന് സംഭവിച്ച ഓർമ പിശകുകളായിരുന്നു. പ്രസിഡൻ്റിൻ്റെ മാനസികനിലയെപ്പറ്റി വിവിധ കോണിൽ നിന്നും വിമർശനമുയർന്നതോടെ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുന്നതിൽ നിന്നും അദ്ദേഹം പിൻമാറുകയായിരുന്നു. പിന്നീട് കമലാ ഹാരിസ് അദ്ദേഹത്തിന് പകരക്കാരിയായി മത്സരത്തിനിറങ്ങിയെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെടുകയായിരുന്നു.

Also Read: മഹാരാഷ്ട്ര ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നവര്‍!! കോൺഗ്രസ്-ബിജെപി മുന്നണികളുടെ സാധ്യത ഇവരുടെ കയ്യില്‍…

കോൺഗ്രസ് ഭരണഘടനയെ ആക്രമിക്കുകയാണെന്ന് മോദി തൻ്റെ പ്രസംഗങ്ങളിൽ ഇപ്പോൾ പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി, തൻ്റെ പ്രസംഗങ്ങളിൽ ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണെന്നാണ് താൻ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. ആളുകൾ രോഷാകുലരാണെന്ന് അദ്ദേഹം മനസിലാക്കി ഇപ്പോൾ അദ്ദേഹം രാഹുൽ ഗാന്ധി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് പറയുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

Also Read: റസാക്കർമാർ ചുട്ടുകൊന്നത് ഖാർഗെയുടെ അമ്മയേയും സഹോദരിയേയും; കോൺഗ്രസ് അധ്യക്ഷനെ ചരിത്രം ഓർമ്മപ്പെടുത്തി യോഗി

കോൺഗ്രസും ഇന്ത്യാ ബ്ലോക്കും 50 ശതമാനം സംവരണ പരിധി നിർത്തലാക്കുമെന്ന് ലോക്സഭയിൽ പറഞ്ഞതായി മോദി പ്രസംഗിച്ചിരുന്നു. അന്നും അദ്ദേഹത്തിന് ഓർമ പിശക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഇപ്പോൾ വീണ്ടും രാഹുൽ ഗാന്ധി സംവരണത്തിന് എതിരാണെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്നും കോൺഗ്രസ് നേതാവ് തൻ്റെ പ്രസംഗത്തിൽ ആവശ്യപ്പെടുകയും അതിനുവേണ്ടി മോദി സർക്കാരിനോട് അഭ്യർത്ഥന നടത്തുകയും ചെയ്തു.

Also Read: മൂന്നാമതും മോദിയുടെ കാലുപിടിക്കാൻ നിതീഷ് കുമാർ; ഒടുവിൽ സംഭവിച്ചത്…

“ജാതി സെൻസസ് നടത്താൻ ഞാൻ മോദി ജിയോട് ആവശ്യപ്പെടുന്നു. എത്ര ദളിതരും ആദിവാസികളും ഒബിസികളും ഉണ്ടെന്ന് രാജ്യം അറിയണം. അടുത്ത യോഗത്തിൽ ഞാൻ ജാതി സെൻസസിന് എതിരാണെന്ന് അദ്ദേഹം പറയും” – ലോക്സഭാ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അതേസമയം മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസ് നയിക്കുന്ന മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. 288 നിയമസഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഈമാസം 20ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. 23നാണ് ഫലപ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top