മോദിയുടെ കുവൈത്ത് സന്ദര്‍ശനം ഇന്ന് മുതല്‍; ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത് നാല് പതിറ്റാണ്ടിന് ശേഷം
December 21, 2024 6:37 AM
ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലേക്ക് പുറപ്പെടും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കുവൈത്തിലെത്തുന്നത്.
1981ന് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, വ്യാപാരം തുടങ്ങിയ സുപ്രധാന മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യയും കുവൈത്തും ചര്‍ച്ച നടത്തും. ഇന്ത്യൻ ലേബർ ക്യാമ്പ് സന്ദർശിക്കും. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here