ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, രാജ്യത്ത് ഒരു ഏജൻസിയും ഇങ്ങനെ ചെയ്യാറില്ല, ജനങ്ങൾ തട്ടിപ്പിൽ വീഴരുതെന്ന് പ്രധാനമന്ത്രി
” ഡിജിറ്റൽ അറസ്റ്റുകൾ” എന്ന സൈബർ കുറ്റകൃത്യത്തെക്കുറിച്ച് ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളെയും ഈ തട്ടിപ്പ് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ഇത്തരം തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘മൻ കി ബാത്ത്’ എന്ന പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
ഒരു കൂട്ടം കുബുദ്ധികളുടെ പണിയാണിത്. ഇത് ചെയ്യുന്നവർ സമൂഹത്തിന്റെ ശത്രുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കോളുകൾ വന്നാൽ സംയമനം പാലിക്കണം. പരിഭ്രാന്തരാകരുത്, തിടുക്കത്തിൽ ഒരു നടപടിയും എടുക്കരുത്, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്. സാധ്യമെങ്കിൽ സ്ക്രീൻഷോട്ട് എടുത്തു റിക്കാർഡിംഗ് നടത്തുക. ഒരു ഗവൺമെന്റ് ഏജൻസിയും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്താറില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here