പാര്‍ശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായെന്ന് വിശദീകരണം

ഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. കോവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് മരുന്ന് നിര്‍മ്മാണ കമ്പനി സമ്മതിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാന്‍ തീരുമാനമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം നീക്കിയതെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ട പോളിങ് കഴിഞ്ഞ ശേഷമാണ് പെരുമാറ്റചട്ടത്തിന്റെ പേര് പറഞ്ഞ് നടപടി ഉണ്ടായിരിക്കുന്നത്.

ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്ത കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. യുകെ കോടതിയിലാണ് ഇക്കാര്യം കമ്പനി സമ്മതിച്ചത്. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകാം.വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ പരാതിപ്പെട്ടിരുന്നു.

നേരത്തെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ വലിയ ിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെ മുന്നോട്ടു പോയ കേന്ദ്രസര്‍ക്കാറാണ് ഇപ്പോള്‍ തിരക്കിട്ട് തീരുമാനം മാറ്റിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top