രാജ്യം 78–ാം സ്വാതന്ത്ര്യ ദിന നിറവിൽ; ചെങ്കോട്ടയില്‍ വര്‍ണശബളമായ ചടങ്ങുകള്‍, കനത്ത സുരക്ഷ
രാജ്യം ഇന്ന് 78–ാം സ്വാതന്ത്ര്യ ദിനത്തിലേക്ക്. വര്‍ണശബളമായ ചടങ്ങുകളാണ് ചെങ്കോട്ടയില്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ അടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ചടങ്ങുകള്‍ക്ക് എത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിക്കഴിയുമ്പോള്‍ വ്യോമസേനാ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തും. അതിനുശേഷം ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾ നടക്കുന്നത് കൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here