വയനാടും കൊല്ലത്തും ബിജെപിക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥി വരും; രാഹുലിന് മത്സരം കടുക്കും; അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് ബിജെപി അന്തിമരൂപമാക്കുന്നു
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് ബിജെപി അന്തിമരൂപം നല്‍കുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് നിര്‍ണായക യോഗം. കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവര്‍ പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്.
ബിജെപി നാലാംഘട്ട പട്ടിക വന്നിട്ടും കേരളത്തിലെ നാല് ലോക്സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടും ബിജെപിക്ക് സ്ഥാനാർത്ഥിയായിട്ടില്ല. രാഹുല്‍ വയനാട് മാത്രമാണ് മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരിക്കെ മികച്ച ആളെ തന്നെ ബിജെപി രംഗത്തിറക്കിയേക്കും. രാഹുലിന് മത്സരം കടുക്കാനാണ് സാധ്യത ഒരുങ്ങുന്നത്.
എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കൊല്ലത്തും സ്ഥാനാർത്ഥി പ്രഖ്യാപനം ആയിട്ടില്ല. എറണാകുളം, ആലത്തൂർ എന്നിവയാണ് മറ്റ് രണ്ട് മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങളിലെല്ലാം തന്നെ ബിജെപി സ്ഥാനാർത്ഥി ആരെന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here