സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ അറിയാം; കര്‍ശന നടപടി വരുമെന്ന് പ്രധാനമന്ത്രി; സിപിഎമ്മിന് വെള്ളിടിയായി മോദിയുടെ വാക്കുകള്‍

ഡൽഹി: ആലത്തൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എൻ. ‌‌സരസുവും പ്രധാനമന്ത്രി മോദിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം സിപിഎമ്മിന് വെള്ളിടിയാകുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന സിപിഎം കൊള്ളയാണ് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപതട്ടിപ്പ് ആധാരമാക്കി സരസു പ്രധാനമന്ത്രിയോട് പറഞ്ഞത്. പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ആയിരിക്കെ എസ്എഫ്ഐ ക്രൂരതക്ക് ഇരയായ സരസുവിന്റെ വാക്കുകള്‍ ശ്രദ്ധിച്ച് ശക്തമായ മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്.

കേരളത്തിൽ സിപിഎം ഭരണസമിതി നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ കൈവശമുണ്ടെന്നും കേന്ദ്രം ഇതിൽ കർശനനടപടി സ്വീകരിക്കുമെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക്കിന് നേരെയുള്ള എസ്എഫ്ഐഒ അന്വേഷണത്തില്‍ ഉലഞ്ഞിരിക്കുന്ന സിപിഎമ്മിന് കനത്ത ആഘാതമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

സിപിഎമ്മിന് ന്യായീകരിക്കാന്‍ കഴിയാത്ത അഴിമതിയുടെ വിവരങ്ങളാണ് കരുവന്നൂര്‍ അടക്കമുള്ള പാര്‍ട്ടി ഭരണം നടക്കുന്ന ചില സഹകരണ ബാങ്കുകളില്‍ നിന്നും പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി അന്വേഷണം സിപിഎമ്മിനെ ഉറക്കം കെടുത്തുകയാണ്. ഈ സമയത്ത് തന്നെയാണ് നിക്ഷേപ തട്ടിപ്പിനെതിരെ നടപടി വരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കുന്നത്.

പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പലായിരിക്കെ നേരിട്ട എസ്എഫ്ഐയില്‍ നിന്നും നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യങ്ങളെക്കുറിച്ചും സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിയുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top