സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കേന്ദ്രം ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി; ഭാരതീയ ന്യായ സംഹിതയില്‍ കര്‍ശന വകുപ്പുകള്‍
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ന്യായ സംഹിതയില്‍ കര്‍ശനമായ വുപ്പുകള്‍ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് മാത്രമാണ് ഒരു അധ്യായം പറയുന്നത്. ഇത് നടപ്പിലാക്കാന്‍ എല്ലാ സഹായവും കേന്ദ്രം ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും നല്‍കാന്‍ പുതിയ നിയമങ്ങളില്‍ വ്യവസ്ഥയുണ്ട്. വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്യുന്നത് തടയുന്നതിനും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ നടന്ന ലഖ്പതി ദീദി സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിത്. നിയമങ്ങള്‍ കര്‍ശനമാക്കിതോടെ നടപടികള്‍ സ്വീകരിക്കുന്നതും ശക്തമായിട്ടുണ്ട്. നിലവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കൃത്യസമയത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന പരാതി ഉയരുന്നില്ല. കേസുകള്‍ എടുക്കുന്നില്ലെന്നും വിമര്‍ശനമില്ല. പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാന്‍ താല്‍പര്യമില്ലെങ്കില്‍ വീട്ടില്‍ ഇരുന്ന് ഇ-എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. പോലീസ് സ്റ്റേഷന്‍ തലത്തില്‍ ഇ-എഫ്‌ഐആറില്‍ ആര്‍ക്കും തിരിമറി നടത്താന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്രയില്‍ നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂളില്‍ ലൈംഗിക ചൂഷണത്തിന് ഇരയായതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസിന് വലിയ വീഴ്ചയാണ് ഉണ്ടായത്. ഇതില്‍ ബിജെപി – ശിവസേന സര്‍ക്കാര്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. ഇതിനിടയിലാണ് സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനം സംസ്ഥാനത്ത് എത്തി മോദി നടത്തിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here