‘ശിവസേനയും എൻസിപിയുമായി കൈകോര്‍ക്കൂ’; ഉദ്ധവിനും പവാറിനും മോദിയുടെ ഉപദേശം; ‘ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍, അവരുമായി സഖ്യമില്ല’; തിരിച്ചടിച്ച് പവാറും
മുംബൈ: ശരദ് പവാറിനും ഉദ്ധവ് താക്കറെക്കും നല്ലത് അജിത് പവാറുമായും ഏക്നാഥ് ഷിൻഡെയുമായും കൈകോര്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ ഭേദം ഇവര്‍ക്കൊപ്പം ചേര്‍ന്ന് മുന്നോട്ട് പോവുകയാണ് മോദി പറഞ്ഞു. മോദിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ശരദ് പവാറും രംഗത്ത് വന്നിട്ടുണ്ട്. പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരു പാർട്ടിയുമായോ പ്രത്യയശാസ്ത്രവുമായോ വ്യക്തിയുമായോ സഖ്യത്തിന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് പവാര്‍ പറഞ്ഞത്.
മോദിയുടെ വാക്കുകള്‍ ഇങ്ങനെ: ‘‘കഴിഞ്ഞ നാൽപതുവർഷമായി സജീവമായി രാഷ്ട്രീയ രംഗത്തുള്ള നേതാവ് ബരാമതിയിലെ പോളിങ്ങിന് ശേഷം വ്യാകുലനാണ്. ജൂൺ നാലിന് ശേഷം ചെറിയ പാർട്ടികൾ കോൺഗ്രസുമായി ലയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യാജ എൻസിപിയും വ്യാജ ശിവസേനയും കോൺഗ്രസുമായി ചേരാൻ തീരുമാനിച്ചു എന്നാണ് ഇത് അർഥമാക്കുന്നത്. കോൺഗ്രസിനൊപ്പം ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ നല്ലത് അജിത് പവാറുമായും ഏക്നാഥ് ഷിൻഡെയുമായി കൈകോർക്കുന്നതാണ്. ” – മോദി പറഞ്ഞു.
“സമുദായങ്ങൾക്കിടയിൽ പിളർപ്പാണ് മോദിയുടെ പ്രസംഗങ്ങൾ സൃഷ്ടിക്കുന്നത്. ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതൊന്നും ചെയ്യില്ല. അടുത്ത രണ്ടുവർഷങ്ങൾക്കുള്ളിൽ നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസില്‍ ചേരും.” – പവാര്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here