കേന്ദ്ര ബജറ്റ് ഇന്ന്; എല്ലാ കണ്ണുകളും ധനമന്ത്രിയിലേക്ക്

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11 മണിക്ക് അവതരിപ്പിക്കും. 2047ൽ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചേക്കും. തൊഴിൽ മേഖലയിലെ കുതിപ്പിന് സഹായകരമായ പദ്ധതികളും പ്രഖ്യാപിച്ചേക്കും. വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമായ പദ്ധതികളും പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം ബജറ്റ് പ്രസംഗത്തിൽ പ്രധാനമായി ഇടംപിടിച്ചേക്കും.

ആദായനികുതി ഇളവ് പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന സൂചനകളുണ്ട്. പിഎം കിസാൻ പദ്ധതി തുക 6,000 രൂപയിൽ നിന്ന് വർധിപ്പിച്ചേക്കും. ഇത് ഉൾപ്പെടെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളും വന്നേക്കും. ബജറ്റ് അവതരിപ്പിക്കാനിരിക്കെ എല്ലാ കണ്ണുകളും ധനമന്ത്രിയിലാണ്.

നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തികവളർച്ച 6.5–7% ആയിരിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ പറയുന്നത്. ഈ റിപ്പോര്‍ട്ട് ഇന്നലെ പാർലമെന്റിന്റെ മേശപ്പുറത്തു വച്ചിരുന്നു. റിസർവ് ബാങ്ക് അടക്കമുള്ള ഏജൻസികൾ പ്രവചിച്ച 7.2% വളർച്ചയിലും കുറവാണിത്. വിലക്കയറ്റം പൊതുവിൽ നിയന്ത്രണവിധേയമാണ്. പക്ഷെ കാലാവസ്ഥ, വിളനാശം അടക്കമുള്ള കാരണങ്ങളാൽ ഭക്ഷ്യവിലക്കയറ്റം സംബന്ധിച്ച ആശങ്ക തുടരുന്നതായാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ബജറ്റ് രേഖകളും പ്രസംഗവും indiabudget.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top