സുരേഷ് ഗോപിക്ക് പെട്രോളിയം, ടൂറിസം; ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ്; കേന്ദ്രമന്ത്രിസഭയില്‍ വകുപ്പ് വിഭജനമായി
മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേരളത്തിൽനിന്നും മന്ത്രിമാരായ സുരേഷ് ഗോപിക്ക് രണ്ടും ജോർജ് കുര്യന് മൂന്നും വകുപ്പുകളുടെ ചുമതല. പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോര്‍ജ് കുര്യന്.
നേരത്തേ സുരേഷ് ഗോപിക്ക് സാംസ്കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി. പ്രധാന വകുപ്പുകളില്‍ കഴിഞ്ഞ മോദി സര്‍ക്കാരില്‍ മന്ത്രിയായവര്‍ തന്നെയാണ് തുടര്‍ന്നും ചുമതല ഏറ്റെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അതേ വകുപ്പുകള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കറും ഉപരിതല ഗതാഗതവകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരിയും തുടരും. നിര്‍മലാ സീതാരാമന് ഇത്തവണയും ധനവകുപ്പ് ലഭിച്ചു. അശ്വിനി വൈഷ്ണവും റെയില്‍വേയില്‍ തന്നെ തുടരും. ഇതിന് പുറമെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് ആരോഗ്യവകുപ്പ് മന്ത്രി. അജയ് തംതാ, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ഗതാഗത വകുപ്പ് സഹമന്ത്രിയാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here