ഇത്തവണയും ക്രിസ്മസ് ആഘോഷിക്കാന്‍ മോദി; നാളെ ദേവാലയ സന്ദർശനം; സ്ഥിരീകരിച്ച് സിബിസിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാന നഗരത്തില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷ പരിപാടികളിൽ പങ്കെടുക്കും. നാളെ വൈകിട്ട് അദ്ദേഹം ഡൽഹി സേക്രട്ട് ഹാര്‍ട്ട് ദേവാലയം സന്ദർശിക്കും. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആതിഥേയത്വം വഹിക്കുന്ന പരോപടിയിലും പ്രധാനമന്ത്രി മുഖ്യാതിഥിയാകും.
ഡൽഹി സിബിസിഐ ആസ്ഥാനത്ത് വൈകിട്ട് ആറരക്കാണ് പരിപാടി. സിബിസിഐ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ റോബിൻസൺ പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചു. നാളെ നടക്കുന്ന ആഘോഷത്തിലും അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് 2025ലെ ക്രിസ്മസ്- പുതുവത്സര ആശംസകൾ കൈമാറുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകും. സഭാ നേതാക്കൾ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി തൻ്റെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here