പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; റോഡ് ഷോ ഒരു കിലോമീറ്ററോളം

കൊച്ചി: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍ വൈകീട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം റോഡ് ഷോ നടത്തും.
എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് വരെ ഒരു കിലോമീറ്ററാണ് റോഡ് ഷോ. ഗവ. ഗെസ്റ്റ് ഹൗസിലാണു പ്രധാനമന്ത്രി താമസിക്കുക.
17നു രാവിലെ 7നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കുകൊണ്ട ശേഷം തിരിച്ചെത്തി രാവിലെ 10നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്‌യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. 11ന് എറണാകുളം മറൈൻഡ്രൈവിൽ ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഈ പരിപാടിക്കു ശേഷം നരേന്ദ്ര മോദി ഡൽഹിയിലേക്കു മടങ്ങും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here