ട്രംപിന്റെ ചെയ്തികളോട് മൗനം; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മോദി രാജ്യസഭയില്‍

അനധികൃതമായി അമേരിക്കയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ 40 മണിക്കൂര്‍ ചങ്ങലക്കിട്ട് സൈനിക വിമാനത്തില്‍ നാടുകടത്തിയ അമേരിക്കയുടെ നടപടിയില്‍ മൗനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച് രാജ്യസഭയിലും ലോക്‌സഭയിലും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെ പ്രധാനമന്ത്രി ഈ വിഷയത്തില്‍ അഭിപ്രായം പറയുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.

കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തേയും ആക്രമിക്കാനാണ് മോദി ശ്രദ്ധിച്ചത്. ബിജെപിക്ക് പ്രഥമ പരിഗണന രാജ്യത്തിനാണ് എന്നാല്‍ കോണ്‍ഗ്രസ് ഒരു കുടംബത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. കോണ്‍ഗ്രസില്‍നിന്ന് സബ്കാ സാഥ്, സബ്കാ വികാസ് പ്രതീക്ഷിക്കുന്നത് വലിയ തെറ്റായിരിക്കും. അങ്ങനെ ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയില്ലെന്നും മോദി പറഞ്ഞു.

ബി.ആര്‍. അംബേദ്കറിന് ഭാരതരത്ന നല്‍കാത്ത കോണ്‍ഗ്രസ് ജയ് ഭീം മുദ്രാവാക്യമുയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എല്ലാത്തിലും പ്രീണനമായിരുന്നു. എന്നാല്‍ ബി.ജെ.പിയുടേത് പ്രീണനത്തിന്റെ മാതൃകയല്ല, സംതൃപ്തിയുടേതാണ്. ഇന്ന് സമൂഹത്തില്‍ ജാതി വിഷം പരത്താന്‍ ശ്രമം നടക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പ്രധാനമന്ത്രി രൂക്ഷയായി വിമര്‍ശിച്ചു. ഭരണഘടനയെ വെറും നോക്കുകുത്തിയാക്കിയാണ് നെഹ്‌റു ഭരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി, എതിര്‍ത്ത് സംസാരിക്കുന്നവരെ ജയിലില്‍ അടച്ച ചെയ്ത നെഹ്‌റു പക്ഷെ ഡെമോക്രാറ്റ് എന്ന ലേബലില്‍ ലോകം ചുറ്റിയെന്നും മോദി വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top