വന്ദേഭാരത് മംഗളൂരുവിലേക്ക്; ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിക്കും; ജൂലായ് 4 വരെ ആഴ്ചയിൽ എല്ലാ ദിവസവും
കണ്ണൂർ: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (20631/20632) മംഗളൂരുവിലേക്ക് നീട്ടിയതിന്റെ ഉദ്ഘാടനം ഇന്നു പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിക്കും. ഉദ്ഘാടനത്തിനുശേഷം രാവിലെ 9.15-ന് മംഗളൂരുവിൽനിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും നല്‍കുന്നുണ്ട്.
നിലവിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും.
രാവിലെ ഏഴിനാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45-ന് കാസർകോട്ടെത്തും. 12.40-ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും. എട്ടു കോച്ചുകളുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here