‘യുദ്ധത്തെയല്ല ഇന്ത്യ പിന്തുണയ്ക്കുന്നത്’; ഭീകരവാദത്തിലെ ഇരട്ടത്താപ്പിന് എതിരെ ലോകരാജ്യങ്ങൾക്ക് മോദിയുടെ മുന്നറിയിപ്പ്

ഇന്ത്യ യുദ്ധത്തെയല്ല, നയതന്ത്രത്തെയും സംഭാഷണത്തെയും പിന്തുണയ്ക്കുന്നുവെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ കസാനിൽ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലും യുക്രെയ്‌നിലും നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.

ALSO READ: ഇന്ത്യ – ചൈന വീണ്ടും ഭായ് – ഭായ്? ആ കൂടിക്കാഴ്ച ഉടൻ; അരങ്ങൊരുക്കിയത് റഷ്യ

തീവ്രവാദ ഫണ്ടിംഗിനും ഭീകരാക്രമണങ്ങൾക്കും എതിരെ പോരാടുന്നതിന് വേണ്ടിയുള്ള ആഗോള സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരതയ്ക്കെതിരായ യു.എൻ ഉടമ്പടി അം​ഗീകരിക്കണം. തീവ്രവാദങ്ങൾ പോലുള്ള ഗുരുതരമായ വിഷയങ്ങളിൽ ഇരട്ടത്താപ്പിന് ഇടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: പറയുന്നത് മനസിലാക്കാൻ മോദിക്ക് വിവർത്തകൻ്റെ ആവശ്യമില്ല’; പ്രധാനമന്ത്രിയെ പുകഴ്ത്തി പുടിൻ

‘ഭീകരവാദത്തെ ചെറുക്കുന്നതിന് നാം ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് പ്രവർത്തിക്കണം. ഇത്തരം വിഷയങ്ങളിൽ ഇരട്ടത്താപ്പ് പാടില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കൾക്കിടയിലെ മൗലികവാദം തടയാൻ നാം സജീവമായ നടപടികൾ കൈക്കൊള്ളണം’ -മോദി പറഞ്ഞു

ALSO READ: ചൈനയെ മുട്ടുകുത്തിച്ച് മോദി-ഡോവല്‍- ജയശങ്കര്‍ നീക്കങ്ങള്‍; ഇന്ത്യ-ചൈന അതിര്‍ത്തി കരാറിന് പിന്നിലെന്ത്

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം ഇന്ന് സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തുന്നുണ്ട് . അഞ്ച് വർഷത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ ഔപചാരിക കൂടിക്കാഴ്ചയാണിത്. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) തർക്ക പ്രദേശങ്ങളിൽ പട്രോളിംഗ് പുനരാരംഭിക്കുന്നതിന് ചൈനയുമായി ധാരണയിൽ എത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരും ചർച്ച നടത്തുന്നത്.

ALSO READ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ; മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണ മോദി റഷ്യയിൽ

ഇന്നലെ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണയാണ് മോദി പുടിനുമായി ചർച്ച നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈയിൽ ബ്രിക്സ് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ മോസ്കോയിൽ എത്തിയപ്പോഴായിരുന്നു ആദ്യ കുടിക്കാഴ്ച. യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി എല്ലാതരത്തിലുമുള്ള പിന്തുന്ന കഴിഞ്ഞ ദിവസം പുടിനുമായി നടന്ന കൂടിക്കാഴ്ചയില്‍ മോദി വാഗ്ദാനം ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top