വിജയത്തിൻ്റെ ആത്മവിശ്വാസവുമായി മോദി; പ്രതിപക്ഷത്തെ ജനങ്ങൾക്ക് വേണ്ടെന്നും വിമർശനം
പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ തിരസ്കരിച്ച ചിലർ പാർലമെന്റിനെ അലങ്കോലമാക്കി നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിമർശനം. യുവ എംപിമാരെ സംസാരിക്കാൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതീക്ഷിക്കനുസരിച്ച് പ്രവർത്തിക്കാത്തവർക്ക് തിരഞ്ഞെടുപ്പിൽ അർഹമായ തിരിച്ചടി ലഭിച്ചു. ജനാധിപത്യത്തിൽ ജനങ്ങളുടെ ആഗ്രഹങ്ങൾ ബഹുമാനിക്കണംമെന്നും പ്രതിപക്ഷത്തിന് സ്വാർത്ഥ താല്പര്യമാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: മണിപ്പൂര്‍ കലാപവും അദാനി പ്രശ്നങ്ങളും പുകയും; പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം
പൊതുജനങ്ങൾ അവരെ വീണ്ടും വീണ്ടും തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സഖ്യത്തിൻ്റെ പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് മോദിയുടെ കടന്നാക്രമണം. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയുടെ ശക്തി വർദ്ധിപ്പിച്ചുവെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെയും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ഉപതിരഞ്ഞെടുപ്പുകളുടെയും ഫലങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
പാർലമെൻ്റിൻ്റെശീതകാല സമ്മേളനം ഉൽപ്പാദനക്ഷമവും ക്രിയാത്മക സംവാദങ്ങളും ചർച്ചകളും നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. നിരവധി വിഷയങ്ങൾ പാർലമെൻ്റ് സമ്മേളനത്തിൽ ചർച്ചയിൽ വരും. പാർലമെൻ്റിൻ്റെ ഈ സമ്മേളനം പല തരത്തിൽ സവിശേഷമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ 75-ാം വാർഷികത്തിൻ്റെ തുടക്കമാണ് എന്നതാണ്. നമ്മുടെ ഭരണഘടനയുടെ രജത ജൂബിലി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here