അബുദാബി കിരീടാവകാശി ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി ചര്‍ച്ച

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍നഹ്യാന്‍ ഇന്ത്യയിലെത്തി. ആദ്യമായാണ് ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപര ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍നഹ്യാനെ സ്വീകരിച്ചു. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയാണ്.

ഉച്ചകഴിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അബൂദബി കിരീടാവകാശി സന്ദര്‍ശിക്കും. യുഎഇ മന്ത്രിസഭായിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും കിരീടാവകാശിക്കൊപ്പമുണ്ട്. നാളെ മുംബൈയില്‍ ബിസിനസ് ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനായാണ് ബിസിനസ് ഫോറം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top