‘ഇന്ത്യ – ചൈന ബന്ധം ലോകത്തിന്‍റെ ആവശ്യം’; അഞ്ചു വർഷത്തിന് ശേഷം കൈകൊടുത്ത് മോദിയും ഷി ജിൻപിംഗും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും ഇന്ന് റഷ്യയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളയുടെയും അതിർത്തിയിലെ സമാധാനത്തിന് മുൻഗണന നൽകണമെന്നും മോദി ഷി ജിൻപിംഗിനോട് ആവശ്യപ്പെട്ടു. 2019 ന് ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കസാനിൽ നടക്കുന്ന പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.

ALSO READ: ‘യുദ്ധത്തെയല്ല ഇന്ത്യ പിന്തുണയ്ക്കുന്നത്’; ഭീകരവാദത്തിലെ ഇരട്ടത്താപ്പിന് എതിരെ ലോകരാജ്യങ്ങൾക്ക് മോദിയുടെ മുന്നറിയിപ്പ്

2020ൽ നടന്ന ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതൽ വഷളായിരുന്നു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) തർക്ക പ്രദേശങ്ങളിൽ പട്രോളിംഗ് പുനരാരംഭിക്കുന്നതിന് ചൈനയുമായി ധാരണയിൽ എത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരും ചർച്ച നടത്തിയത്. അതിർത്തിയിൽ നിന്നും ചൈനീസ് സൈന്യത്തെ പിൻവലിച്ച് 2020ന് മുമ്പുള്ള സ്ഥിതി നിലനിർത്താനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു.

ALSO READ: ഇന്ത്യ – ചൈന വീണ്ടും ഭായ് – ഭായ്? ആ കൂടിക്കാഴ്ച ഉടൻ; അരങ്ങൊരുക്കിയത് റഷ്യ

ചൈനയുമായുള്ള സൗഹൃദം ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങളിൽ ഉണ്ടായ സമവായത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി മോദി അറിയിച്ചു. അഞ്ച് വർഷക്കൾക്ക് ശേഷമാണ് ഇത്തരമൊരു കൂടിക്കാഴ്ചയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: പറയുന്നത് മനസിലാക്കാൻ മോദിക്ക് വിവർത്തകൻ്റെ ആവശ്യമില്ല’; പ്രധാനമന്ത്രിയെ പുകഴ്ത്തി പുടിൻ

വ്യാപാര – സാമ്പത്തിക മേഖലകളിലും, ജനങ്ങൾ തമ്മിലുള്ള സഹകരണത്തിലും കൂടിക്കാഴ്ചയ്ക്ക് ശേഷം പുരോഗതിയുണ്ടാകുമോ എന്നത് വരും ദിവസങ്ങിൽ അറിയാൻ കഴിയും എന്നാണ് വിലയിരുത്തലുകൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ റഷ്യ ഇടപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്നലെ റഷ്യൻ പ്രസിഡൻ്റ് പുടിനുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.

ALSO READ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ; മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണ മോദി റഷ്യയിൽ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top