മോദി ദുരന്തഭൂമിയിൽ എത്തിയത് ഫോട്ടോഷൂട്ടിനോ? വയനാടിനായി നയാപൈസ നൽകിയില്ലെന്ന് ടി സിദ്ദിഖ്

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ
പുനരധിവാസം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയം. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖാണ് പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസം പിന്നിട്ടും പുനരധി പ്രവർത്തനം മന്ദഗതിയിലാണ്. തുടക്കത്തിലെ ആവേശം ഇപ്പോഴില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്തബാധിതർ വലിയ പ്രയാസം നേരിടുകയാണ്. പരുക്കേറ്റ പലരും ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.

പ്രധാനമന്ത്രി വരുന്നതിന് തലേന്ന് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതാണ്. അതിനുശേഷം ഒരുദിവസം മാത്രമാണ് തിരച്ചിൽ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായം ലഭിക്കുന്നതിലും നിർണായകമാണെന്നും സിദ്ദിഖ് നിയമസഭയിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശം സന്ദർശിച്ചപ്പോൾ ആശ്വാസം തോന്നിയിരുന്നു. എന്നാൽ 229 കോടി അടിയന്തരസഹായം ആവശ്യപ്പെട്ടതിൽ നയാ പൈസ പോലും ലഭിച്ചില്ല. പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്നാണ് വയനാട്ടുകാർ ചോദിക്കുന്നത്. ദുരിതബാധിതർ കടക്കെണിയിലാണ്.വായ്പാ ബാധ്യതകളിൽ തീരുമാനം ആയിട്ടില്ല. ഒട്ടും വൈകാതെ പുനരധിവാസം നടപ്പാക്കണമെന്നും കല്പറ്റ എംഎൽഎ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top