പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിൽ; പാലക്കാട് റോഡ് ഷോ; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ വരവ്

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ. എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മോദി നാളെ പാലക്കാട് നഗരത്തിൽ റോഡ്ഷോ നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയാണ് പാലക്കാട്.
നാളെ രാവിലെ പത്ത് മണിയോടെ കോട്ടമൈതാനം അഞ്ചുവിളക്കിൽ നിന്ന് ആരംഭിക്കുന്ന റോഡ്ഷോ സുൽത്താൻപേട്ട് വഴി ഹെഡ് പോസ്റ്റോഫീസ് റോഡിൽ സമാപിക്കും. രാവിലെ മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന നഗരത്തിൽ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും. മൂന്ന് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 15 ന് പത്തനംതിട്ടയില്‍ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മോദി എത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here