പ്രധാനമന്ത്രി നാളെ പത്തനംതിട്ടയിൽ; എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും, ജില്ലയില്‍ വൻ സുരക്ഷാ ക്രമീകരണങ്ങൾ

പത്തനംതിട്ട: എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ പത്തനംതിട്ടയിലെത്തും. ഹെലികോപ്റ്ററിൽ പ്രമാടം രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ഗ്രൗണ്ടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം ഉച്ചയ്ക്ക് 12 മണിയോടെ ജില്ലാ സ്റ്റേഡിയത്തിലെ പൊതുവേദിയിലേയ്ക്ക് എത്തും. പത്തനംതിട്ട, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാർത്ഥമാണ് മോദി പത്തനംതിട്ടയിൽ എത്തുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ ജില്ലാ സ്റ്റേഡിയം, പ്രമാടം ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങൾ കേന്ദ്ര സുരക്ഷാ സംഘത്തിന്റെ കനത്തസുരക്ഷയിലാണ്. അൻപതിനായിരം പേർക്ക് ഇരിക്കാൻ കഴിയുന്നതരത്തിൽ വിവിധ പന്തലുകളും കൂറ്റൻ സ്റ്റേജുമാണ് ജില്ലാ സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര സുരക്ഷാ ഏജൻസികളുടെ അനുമതിക്കുശേഷമാണ് പന്തൽ നിർമ്മാണം ആരംഭിച്ചത്. ഓരോ ബൂത്തിൽ നിന്നും 200 പ്രവർത്തകരെ വീതം പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നീക്കം. സ്ഥാനാർത്ഥികളടക്കം 60 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.

സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പ്രദേശത്ത് ഡ്രോണുകൾ, പാരാഗ്‌ളൈഡറുകൾ, പാരാ മോട്ടറുകൾ, ഹാൻഡ് ഗ്‌ളൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ,പട്ടങ്ങൾ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വി.അജിത്ത് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നാളെ ഗതാഗതക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top