ആലിയ ഹിപ്പോക്രാറ്റ് എന്ന് നെറ്റിസണ്‍സ്; ‘പോച്ചര്‍’ നിര്‍മിച്ച താരം ലെതര്‍ ബാഗുമായി പ്രത്യക്ഷപ്പെട്ടത് പ്രകോപനം

ആമസോണ്‍ പ്രൈം വീഡിയോയുടെ ഏറെ പ്രശംസ നേടിയ വെബ് സീരീസായ പോച്ചറിലൂടെ സഹനിര്‍മാതാവ് ആലിയ ഭട്ടും കയ്യടി നേടിയിരുന്നു. കേരളത്തിലെ മലയാറ്റൂര്‍ മേഖലയിൽ നടന്ന ആനക്കൊമ്പ് വേട്ട ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസാണ് പോച്ചര്‍. ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ ആഗോള അംബാസഡര്‍ കൂടിയാണ് ആലിയ ഭട്ട്. മുംബൈയില്‍ നടന്ന ഗുച്ചിയുടെ ഇവന്റില്‍ തുകല്‍ നിര്‍മിത ബാഗുമായി പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ ഇപ്പോള്‍ ആലിയക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. ഇതുവഴി ആലിയയുടെ കാപട്യം പുറത്തുവരുന്നു എന്നാണ് നെറ്റിസണ്‍സ് അവകാശപ്പെടുന്നത്.

മൃഗവേട്ടക്കെതിരെ ഒരുക്കിയ സീരീസിന്റെ നിര്‍മാണത്തിലെ പങ്കാളിത്തവും മൃഗത്തോലില്‍ നിന്ന് നിര്‍മ്മിച്ച ഒരു ബാഗ് ഉപയോഗിക്കാനുള്ള തീരുമാനവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളില്‍ ആലിയ കറുത്ത പാന്റ്സ്യൂട്ട് ധരിച്ച് ഹാന്‍ഡ്ഹെല്‍ഡ് ബാഗ് പിടിച്ചിരിക്കുന്നതായി കാണാം. ഇത് ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശകരുടെ വാദം.

ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ബാഗിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വരെ നെറ്റിസണ്‍സ് ചികഞ്ഞെടുത്തിട്ടുണ്ട്. പശുക്കിടാവിന്റെ തുകല്‍ ഉപയോഗിച്ച് നിര്‍മിച്ച ബാഗ് ആണിതെന്നാണ് ഒരു റെഡിറ്റ് ഉപയോക്താവ് പറഞ്ഞത്.

ആനക്കൊമ്പ് കടത്തിനെക്കുറിച്ചും ആനകളുടെ നിലനില്‍പ്പിനെ അതെങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും പ്രതിപാതിക്കുന്ന ആമസോണ്‍ പ്രൈം വീഡിയോ സീരീസായ പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ആലിയ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top