12കാരി പ്രസവിച്ചത് സഹോദരന്റെ കുഞ്ഞ്; പോക്സോ കേസില്‍ പ്രതിക്ക് 123 വർഷം തടവ്
October 7, 2024 5:58 PM
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദരന് 123 വർഷം തടവ്. പ്രതി ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം. മഞ്ചേരി പോക്‌സോ കോടതി ജഡ്‌ജി എം.അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെൺകുട്ടിയുടെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കണം.
2019ലുള്ള കേസിലാണ് വിധി വന്നത്. 12ാം വയസിലാണ് പെൺകുട്ടിയെ 19കാരനായ സഹോദരന്‍ പീഡിപ്പിച്ചത്. തുടർന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു.
കേസിന്റെ വിചാരണവേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here