തിരുവനന്തപുരത്ത് ഭിന്നശേഷിയുള്ള പതിനാറുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം മലയിൻകീഴിൽ ഭിന്നശേഷിയുള്ള പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ മുതാക്കൽ സ്വദേശി കൃഷ്ണ ഭവനിൽ അനുരാജ് (40) ആണ് മലയിൻകീഴ് പോലീസിന്റെ പിടിയിലായത്.

ഒളിവിലായിരുന്ന പ്രതിയെ ആറ്റിങ്ങലുള്ള ബന്ധു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കാട്ടാക്കട മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. പെൺകുട്ടിയെ പീഡിപ്പിച്ചതായി കുട്ടിയുടെ അച്ഛൻ ഈ മാസം എട്ടിനാണ് പോലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയെ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. വൈദ്യപരിശോധനക്ക് ശേഷം പൂജപ്പുരയിലെ അഭയ കേന്ദ്രത്തിൽ കുട്ടിയെ പാർപ്പിച്ചിരിക്കുകയാണ്. പോക്‌സോയിലെ ഏഴോളം വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

കേസിൽ പോലീസ് കാട്ടിയ അനാസ്ഥ മാധ്യമ സിന്ഡിക്കേറ്റ് പുറത്തു കൊണ്ടുവന്നിരുന്നു. പരാതി നൽകിയ ശേഷവും പ്രതിക്ക് ഒളിവിൽ പോകാൻ പോലീസ് അവസരം ഒരുക്കിയെന്നായിരുന്നു കുട്ടിയുടെ അച്ഛന്റെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top