യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്; അതിജീവിതയായ പെണ്‍കുട്ടി സഹായം തേടിയെത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് കേസെടുത്തത്.

അമ്മയ്ക്കൊപ്പം സഹായം ചോദിച്ച് വന്ന അതിജീവിതയായ 17കാരിയോട് മോശമായി പെരുമാറിയതിനാണ് കേസ്. ഫെബ്രുവരി 2നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

തൻ്റെ മകൾക്കെതിരായ ബലാത്സംഗ കേസിൽ നീതി തേടി യെഡിയൂരപ്പയുടെ വസതിയിലെത്തിയപ്പോഴാണ് സംഭവം. പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബലാത്സംഗത്തിനിരയായോ ഇല്ലയോ എന്ന് പരിശോധിക്കാനാണ് അങ്ങനെ ചെയ്തതെന്നും യെഡിയൂരപ്പ പറഞ്ഞതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് മാപ്പ് പറയുകയും ഇക്കാര്യം ആരോടും പറയരുതെന്നും ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്‌ ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top