എസ്എഫ്‌ഐ മുന്‍നേതാവിനെതിരെ പോക്‌സോ കേസ്; പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

എസ്എഫ്‌ഐ മുന്‍ നേതാവിനെതിരെ ഒടുവില്‍ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പോലീസ്. കാലടി മാടശ്ശേരി സ്വദേശിയായ എസ് രോഹിത്തിനെതിരെയാണ് പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. സഹപാഠികള്‍ അടക്കമുളള വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളാണ് രോഹിത്ത് അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. രോഹിത്തിനെതിരെ നേരത്തെ പഠിച്ചിരുന്ന കാലടി ശങ്കര കോളേജിലെ ഒരു വിദ്യാര്‍ഥിനിയാണ് ആദ്യം പരാതി നല്‍കിയത്. ഈ പരാതിയില്‍ പോലീസ് രോഹിത്തിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഉടന്‍ തന്നെ ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നിയമസഭയിലടക്കം പ്രതിപക്ഷം ഇത് ആയുധമാക്കി.

ഇതോടെ കാലടി പോലീസ് രോഹിത്തിന് വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പിന്നാലെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തിയത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒമ്പത് പെണ്‍കുട്ടികളാണ് ഇന്ന് പരാതി നല്‍കിയിരിക്കുന്നത്.

വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നാണ് രോഹിത്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കോളേജിലെ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു രോഹിത്ത്. യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് അശ്ലീലച്ചുവയുള്ള കമന്റുകളോടെ പ്രചരിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top