പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടില്‍ എത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; തേങ്ങ തുണിയില്‍ക്കെട്ടി അടിച്ചതായി പരാതി; യുവാവിനെതിരെ പോക്സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് പിറന്നാളിന് കേക്കുമായി ബന്ധുവീട്ടില്‍ ചെന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനെയാണ് (20) പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ നഹാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാക്കെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോക്സോ കേസ് ചുമത്തിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടി കൊല്ലത്തെ ബന്ധുവീട്ടിലായിരുന്നു. പെണ്‍കുട്ടിയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കാന്‍ യുവാവ് പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്ത് ചെന്നു. അവിടെ എത്തിയ ഇയാളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് തേങ്ങ തുണിയില്‍ കെട്ടി അടിക്കുകയും ചെവിയില്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ച് കുത്തുകയും ടോര്‍ച്ച് കൊണ്ട് ഇടിച്ചതായും പറയുന്നു. ദേഹമാസകലം പരിക്കേറ്റ യുവാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ലെന്ന ആരോപണവുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here