കുട്ടികൾക്ക് മുന്നിൽ മുത്തശ്ശിയുമായി ലൈംഗികബന്ധം; പ്രതിക്ക് ഇരട്ട ജീവപര്യന്തം; ആറുവയസുകാരിക്കും ക്രൂരപീഡനം

ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി (68) വിക്രമന് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. തിരുവനന്തപുരം അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. കുട്ടികളുടെ മുത്തശ്ശിയുമായി ബന്ധം തുടരുന്നതിനിടെയാണ് ഇവരുടെ പേരക്കുട്ടികളെ പ്രതി പീഡിപ്പിച്ചത്. 2020-21 കാലയളവിലായിരുന്നു പീഡനം.

കുട്ടികളെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. അതിനാലാണ് മുത്തശ്ശിയുടെ അടുത്ത് കുട്ടികള്‍ എത്തിയത്. പ്രതിയായ വിക്രമന്‍ ഈ വീട്ടിലായിരുന്നു താമസം. ഈ ഘട്ടത്തിലാണ് കുട്ടികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

കുട്ടികളെ അശ്ലീലവീഡിയോകള്‍ കാണിച്ചും ഉപദ്രവിച്ചിട്ടുണ്ട്. നിരന്തരമായ പീഡനത്തെത്തുടര്‍ന്ന് കുട്ടികള്‍ക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. കുട്ടികളുടെ മുന്നില്‍വെച്ചാണ് പ്രതിയും മുത്തശ്ശിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രതി കുട്ടിയെ ഉപദ്രവിക്കുന്നത് അയല്‍ക്കാരന്‍ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി. മംഗലാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അന്‍സാരി, കെ. തോംസണ്‍, എച്ച്. എല്‍.സജീഷ് എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top