വീട്ടില്‍ നിന്ന് ഇറങ്ങി സമീപത്തുള്ള കാട്ടില്‍ ഒളിച്ചിരുന്നിട്ടും പീഡനം; രണ്ടാനച്ഛന് ഏഴ് വര്‍ഷം കഠിന തടവ്
പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ടാനച്ഛന് ഏഴ് വര്‍ഷം കഠിന തടവ്. ഇരുപത്തിയായിരും പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖ വിധിച്ചു. പീഡനത്തിന് കൂട്ടുനിന്ന കുട്ടിയുടെ അമ്മയെ കുറ്റക്കാരി അല്ല എന്ന് കണ്ടു വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് അനുഭവിക്കണം.
2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാനച്ഛനും അമ്മയ്‌ക്കൊപ്പം ബാലരാമപുരത്ത് താമസിക്കുമ്പോഴാണ് അതിക്രമമുണ്ടായത്. ്മ്മ വീട്ടില്‍ ഇല്ലാതിരുന്ന ദിവസം അര്‍ദ്ധരാത്രി കുട്ടിയുടെ മുറിയില്‍ കയറി കട്ടിലില്‍ കിടക്കുകയായിരുന്ന കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതില്‍ ഭയന്ന കുട്ടി വീട്ടില്‍ നിന്ന് ഓടി സമീപത്തുള്ള കാട്ടില്‍ ഒളിച്ചിരുന്നു. പിന്നാലെ എത്തിയ പ്രതി കുട്ടിയെ പിടികൂടുകയും മര്‍ദ്ധിച്ച ശേഷം വീട്ടിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോവുകയുമായിരുന്നു. അമ്മ എത്തിയപ്പോള്‍ ഇക്കാര്യം പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. പകരം മര്‍ദ്ധിക്കുകയും ചെയ്തു.
ഇതോടെ കുട്ടി അച്ഛന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പോലീസില്‍ പരരാതിയും നല്‍കി. ഇതിനുമുന്‍പും പലതവണ രണ്ടാനച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കിയത്. വിചാരണ വേളയില്‍ രണ്ടാനച്ഛനെതിരെ കുട്ടി മൊഴി നല്‍കിയെങ്കിലും അമ്മക്കെതിരെ മൊഴി നല്‍കിയിരുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here