വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി; പോലീസ് മുന്നറിയിപ്പ് റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ

റിയാസ് മൗലവി വധക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി പോലീസ്. മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾക്കെതിരെ കർശന നടപടി എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇത്തരം പ്രചരണങ്ങൾ നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും സൈബർ പെട്രോളിങ് നടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മദ്രസ അധ്യാപകനായിരുന്ന കാസർഗോഡ് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ സംഘപരിവാർ പ്രവർത്തകരായ പ്രതികളെ ഇന്നാണ് കോടതി വെറുതെ വിട്ടത്. ആർഎസ്എസ് പ്രവർത്തകരായ അജേഷ്, നിതിൻകുമാർ, അഖിലേഷ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ നടന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top