പെണ്‍സുഹൃത്തിന് സന്ദേശമയച്ചതിന് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ബൈക്കും തട്ടിയെടുത്തു; ഏഴുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

യുവാവിനെ പിന്തുടര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഏഴംഗ സംഘം പോലീസ് പിടിയില്‍. പെണ്‍സുഹൃത്തിന് സന്ദേശം അയച്ചെന്നാരോപിച്ചാണ് യുവാക്കളുടെ ആക്രമണം. എറണാകുളം കാലടി സ്വദേശികളായ ഗൗതം കൃഷ്ണ, അലക്‌സ്, ശിവ പ്രസാദ്, ഗോകുല്‍, അഭിജിത്ത്, ആകാശ്, മാര്‍ട്ടിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.

ഗൗതമിന്റെ സുഹൃത്തായ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്റോറന്റിന് സമീപത്തുവച്ച് ആദ്യം ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു. ചെറിയ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സ്വന്തം വീട്ടില്‍ പോകാതെ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി.

എന്നാല്‍ ഈ വിവരം അറിഞ്ഞ് പുലര്‍ച്ചെ 3 മണിയോടെ അക്രമി സംഘം ഈ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് മര്‍ദ്ദിച്ചു. വടിവാള്‍ കൊണ്ട് വെട്ടുകയും ചെയ്തു. യുവാവിന്റെ ബൈക്കും തട്ടിയെടുത്താണ് സംഘം മടങ്ങിയത്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ സംഘത്തെ പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top