ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; വൈദ്യപരിശോധന ഉടന്‍

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ലഹരിക്കേസിലാണ് നടനെതിരായ പോലീസ് നടപടി. എന്‍ഡിപിഎസ് (നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) ആക്ടിലെ 27, 29 വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്.

ഷൈനിന്റെ ഫോണ്‍ വിവരങ്ങളുടെയും പണ ഇടപാടുകളടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പോലീസ് നിര്‍ണ്ണായക തീരുമാനം എടുത്തത്. ഇന്ന് മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും നടന് കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരിമരുന്ന് ഇടപാടുകാരനെ അറിയാമെന്നു ഷൈന്‍ പൊലീസിനു മൊഴി നല്‍കിയെന്നാണു സൂചന

നിലവില്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. വൈദ്യപരിശോധന കൂടി നടത്തിയ ശേഷം നടനെ വിട്ടയക്കുമെന്നാണ് സൂചന. വൈദ്യപരിശോധനക്കായി നടനെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. ഹോട്ടലില്‍ എത്തിയത് പൊലീസ് ആണെന്ന് മനസിലായില്ലെന്നും ആരോ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ഓടിയത് എന്നുമാണ് ഷൈന്‍ പൊലീസിനു നല്‍കിയ മൊഴി. രാസലഹരി ഉപയോഗിക്കില്ലെന്നും ഷൈന്‍ മൊഴി നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top