കൊച്ചിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; ലഹരിയെത്തിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താന്‍

കൊച്ചി : വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താന്‍ എത്തിച്ച രാസലഹരിയുമായി യുവാവ് അറസ്റ്റില്‍. ആലുവ സ്വദേശിയായ ബിനു മാത്യുവാണ് പോലീസ് പിടിയിലായിരിക്കുന്നത്. എട്ട് ഗ്രാം എംഡിഎംഎയും അമ്പത് ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പോലീസിലെ പ്രത്യേക വിഭാഗമായ ഡാന്‍സാഫ് ടീമും ആലങ്ങാട് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിനു മാത്യു പിടിയിലായത്.

ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ബിനുവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. കുറച്ച് ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ബിനു. ഇന്‍സ്‌പെക്ടര്‍ സി.കെ രാജേഷ്, എസ്.ഐ വി.പി സജി മോന്‍ , എ.എസ്.ഐ കെ .കെ മനോജ് കുമാര്‍, സിപിഒ കെ.എ. അന്‍ഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top